ബേക്കല്‍ കടലില്‍ തോണി അപകടം; അഞ്ചു പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

0

കാസര്‍കോട്: ബേക്കല്‍ കടലില്‍ തോണി അപകടത്തില്‍ പെട്ടു. അഞ്ചു പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ബേക്കല്‍ കീഴൂര്‍ തീരത്ത് നിന്നും എട്ടു നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടം നടന്നത്. തോണി രണ്ടായി മുറിഞ്ഞുവെന്നും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തോണിയുടെ ഒരു ഭാഗത്തായി അഞ്ചു തൊഴിലാളികള്‍ പിടിച്ചു കിടക്കുന്നതുമായാണ് റിപ്പോര്‍ട്ട്.

രക്ഷാ പ്രവര്‍ത്തനത്തിനായി ബോട്ട് സംഭവ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.

You might also like