തിങ്ങിനിറഞ്ഞ് വിമാനം; ലാന്‍ഡ് ചെയ്തപ്പോള്‍ ടയറില്‍ ശരീരാവശിഷ്ടം; അന്വേഷണം പ്രഖ്യാപിച്ച്‌ യു.എസ്

0

വാഷിങ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി യുഎസ്. സംഭവത്തില്‍ യു.എസ് അന്വേഷണം പ്രഖ്യാപിച്ചു.

യു.എസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

You might also like