കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ലോകരാജ്യങ്ങള്‍

0

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ലോകരാജ്യങ്ങള്‍.ജര്‍മ്മനി, ഫ്രാന്‍സ്, ഇസ്രായേല്‍ മുതലായ രാജ്യങ്ങള്‍ കൊറോണ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങുന്നു.

ലോകാരോഗ്യ സംഘടനയുടെ അപേക്ഷ കാറ്റില്‍ പറത്തിയാണ് രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങുന്നത്. ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി ജനങ്ങളുടെ പ്രതിരോധശേഷി കൂട്ടാന്‍ ഒരുങ്ങുന്നതെന്നാണ് ജര്‍മ്മനി, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ നല്‍കുന്ന വിശദീകരണം.

You might also like