ഒരേ ദിവസം വിവാഹിതരായ സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

ബുധനൂർ: ആറര പതിറ്റാണ്ടുകൾക്ക് മുമ്പ് വിവാഹിതരായ സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദി പെന്തെക്കൊസ്ത് മിഷൻ ബുധനൂർ സഭയുടെ ആരംഭകാല വിശ്വാസി മഠത്തിൽ എബനേസർ വീട്ടിൽ തോമസ് ജോൺ (തങ്കച്ചൻ -92) വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മെയ് 24ന് നിര്യാതനായി. അതെ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരി ബുധനൂർ ഒറവാർശേരിയിൽ പരേതനായ ഒ.എ.വർഗീസിൻ്റെ ഭാര്യ റോസമ്മ (80) കോവിഡ് ബാധിച്ച് പൂണെയിൽ മരിച്ചു.

1956 മേയിൽ തോമസ് ജോണിൻ്റെയും സഹോദരി റോസമ്മയുടെയും വിവാഹം ഒരെ ദിവസമായിരുന്നു. മരണത്തിലും അവർ ഒരെ ദിവസം തന്നെയായി. റോസമ്മ പിന്നീട് കുടുംബസമേതം പൂണെയിലായിരുന്നു. റോസമ്മയുടെ സംസ്കാരം പൂണെയിൽ നടത്തി.

You might also like