അതിര്‍ത്തിക്ക്​ സമീപം വീണ്ടും ഡ്രോണ്‍; വെടിവെപ്പ്​ നടത്തി ബി.എസ്​.എഫ്​

0

ശ്രീനഗര്‍: ജമ്മുകശ്​മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. അര്‍നിയ സെക്​ടറില്‍ അന്താരാഷ്​ട്ര അതിര്‍ത്തിക്ക്​ സമീപമാണ്​ ഡ്രോണ്‍ കണ്ടെത്തിയത്​. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്​ സംഭവം. ഞായറാഴ്ച ഇന്ത്യ വ്യോമസേനതാവളത്തിന്​ നേരെ ആക്രമണമുണ്ടായതിന്​ ശേഷം ഇത്​ അഞ്ചാം തവണയാണ്​ ഡ്രോണ്‍ കണ്ടെത്തുന്നത്​.

പാകിസ്​താന്‍ ഭാഗത്ത്​ നിന്ന്​ വന്ന ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്​ കടന്നിട്ടില്ലെന്ന്​ ബി.എസ്​.എഫ്​ അറിയിച്ചു. ഡ്രോണിന്​ നേരെ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്നാണ്​ ഇത്​ തിരികെ പോയതെന്നും ബി.എസ്​.എഫ്​ വക്​താവ്​ പറഞ്ഞു. ഡ്രോണ്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്​ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ബി.എസ്​.എഫിന് നിര്‍ദേശം​ നല്‍കിയിട്ടുണ്ട്​.

നേരത്തെ ഞായറാഴ്ച ജമ്മുവിലെ വ്യോമതാവളത്തിന്​ നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. രണ്ട്​ തവണയാണ്​ ആക്രമണമുണ്ടായത്​. ഇന്ത്യയിലെആദ്യ ഡ്രോണ്‍ ആക്രമണമായിരുന്നു അത്​.

You might also like