രുചിയൂറും കാപ്സിക്കം പച്ചടി, ഈസി റെസിപ്പി!

0

കാപ്സിക്കം പച്ചടി

1.കാപ്സിക്കം – ഒരു വലുത്, നീളത്തിൽ കനം കുറച്ചരിഞ്ഞത്

ഉപ്പ്, വെള്ളം – പാകത്തിന്

പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്

2.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ജീരകം – ഒരു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.തൈര് – ഒരു കപ്പ്

4.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

5.കടുക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ വേവിച്ചു വറ്റിച്ചെടുക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർക്കുക. ചൂടായി വരുമ്പോൾ തൈരു ചേർത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.

∙വെളിച്ചെണ്ണയിൽ അഞ്ചാമത്തെ ചേരുവ മൂപ്പിച്ച് പച്ചടിയിൽ ചേർത്തു വിളമ്പാം.

 

You might also like