കണ്ടു നിന്നവരെ പോലും ഞെട്ടിച്ച്‌ കാര്‍ ഭൂമിക്ക് അടിയിലേക്ക് പോയി: സംഭവം ഇന്ത്യയില്‍

0

മുംബൈ: നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ താനെ ഭൂമിക്കടിയിലേക്ക് പോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. സംഭവം നടന്നത് മുംബൈയിലാണ്. മുംബൈയിലെ കനത്ത മഴയെ തുടര്‍ന്ന് ഒരു പാര്‍പ്പിട സമുച്ചയത്തിന് സമീപം പാര്‍ക്ക് ചെയ്ത കാറാണ് കുഴിയില്‍ വീണു അപ്രത്യക്ഷ്യമായത്. ഗദ്ഗപോ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വാഹനം കുഴിയില്‍ മുങ്ങുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് സ്ളാബ് നശിച്ച്‌ ഭൂമിയില്‍ കുഴി രൂപപെട്ടതാകാമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. മറ്റ് വാഹനങ്ങള്‍ കാറിനടുത്ത് പാര്‍ക്ക് ചെയ്തിരുന്നു. പക്ഷെ, സമീപത്തുള്ള വാഹനങ്ങള്‍ക്കൊന്നും യാതൊരു അപകടവും സംഭവിച്ചിട്ടില്ല.

You might also like