കസ്‌കസ് ആരോഗ്യത്തിന് അത്യുത്തമം

0

കറുപ്പു ചെടിയുടെ വിത്തുകളാണ് കസ്‌കസ്. ഡെസര്‍ട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനാണ് കസ്‌കസ് ചേര്‍ക്കുന്നതെങ്കിലും ഔഷധഗുണങ്ങള്‍ കൊണ്ട് ഏറെ ഉപകാരം നല്‍കുന്ന ഒന്നാണിത്. പൊടിച്ച കസ്‌കസ്ില്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ വായ്പുണ്ണിന് ശമനമുണ്ടാകും.

കസ്‌കസിലെ ഭക്ഷ്യനാരുകള്‍ മലബന്ധത്തിന് പറ്റിയ മരുന്നാണ്. കസ്‌കസിന്റെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ തലച്ചോറിനെ ഉദ്ദീപിപ്പിക്കും

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ലിനോലെയ്ക് ആസിഡിന്റെ കലവറയാണ് കസ്‌കസ്. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്നു. ചര്‍മത്തിലെ അണുബാധ തടഞ്ഞ് ചര്‍മ്മം ആരോഗ്യപൂര്‍ണ്ണമാകാനും സഹായിക്കും.

You might also like