ഡല്‍ഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഓഫീസില്‍ തീപിടുത്തം. പാര്‍ക്കിംഗ് ഏരിയയിലെ ഇലക്‌ട്രോണിക് മുറിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ കെടുത്തിയത്.

നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍ . പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ടാണ് ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിച്ചത്. ജീവനോ സ്വത്തിനോ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

രാവിലെ 11.35 നാണ് തീപിടുത്തം ഉണ്ടായത്. സിബിഐ ഓഫീസില്‍ നിന്ന് അടിയന്തര ഫോണ്‍കാള്‍ പോയതോടുകൂടി അഗ്നിശമന സേന വാഹനങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു.

You might also like