സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

0

തിരുവനന്തപുരം: സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു.

ഇതിന് പകരമായി വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്മെന്റുകളുടെ മാര്‍ക്കും അപ്​ലോഡ് ചെയ്യാന്‍ സ്കൂളുകളോട് സിബിഎസ്‌ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിയിലായിരിക്കും ഫലം.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫലം ജൂലൈ 15 -നകം പ്രസിദ്ധീകരിക്കുമെന്ന് മുന്‍ അറിയിപ്പുകളില്‍ ബോര്‍ഡ് പറഞ്ഞിരുന്നു. പിന്നീട് ഈ തീയതി നീട്ടുകയായിരുന്നു. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയില്‍ ഫലം അറിയാനാകും.

You might also like