ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും അതിനായി ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

0

ഡല്‍ഹി: ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും അതിനായി ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്ത് മൊത്തത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ചില മേഖലകള്‍ കേന്ദ്രീകരിച്ച്‌ രോഗം പടരുന്നുണ്ടെന്ന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് നിലവില്‍ ഉള്ള കോവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം 30 വരെ തുടരുമെന്ന് കത്തില്‍ പറയുന്നു. രാജ്യത്ത് മൊത്തത്തില്‍ എടുത്താല്‍ രോഗവ്യാപനത്തില്‍ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ചില ജില്ലകളില്‍ വ്യാപനം രൂക്ഷമാണ്.

You might also like