കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തി ധനശേഖരണം നടത്തരുത്

0

കണ്ണൂർ: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന  സംഘടനകളോ സ്ഥാപനങ്ങളോ കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന രീതിയില്‍ ഫോട്ടോയോ മറ്റ് തിരിച്ചറിയല്‍ വിവരങ്ങളോ വെച്ച് ധനശേഖരണം നടത്തുന്നതിനായി പരസ്യം നല്‍കതുതെന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അറിയിച്ചു. ഏതെങ്കിലും കുട്ടിയുടെയോ കുടുംബത്തിന്റെയോ ഉന്നമനത്തിനായി ഈ രീതിയില്‍ പരസ്യം ആവശ്യമാണെങ്കില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിഗണനയില്‍ വന്നിട്ടുള്ളതാണെങ്കില്‍ കമ്മിറ്റിയുടെ അംഗീകാരവും, കമ്മിറ്റിയുടെ പരിഗണനയില്‍ വരാത്ത കാര്യമാണെങ്കില്‍ കുട്ടിയുടെ രക്ഷിതാവിന്റെയും(സാധ്യമെങ്കില്‍ കുട്ടിയുടെയും) രേഖാമൂലമുള്ള അനുമതി ലഭ്യമാക്കി മാത്രമേ പരസ്യം നല്‍കാവു എന്നും ഈ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്തിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അറിയിച്ചു

You might also like