തീവ്രന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക്: ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു

0

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടും. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തെ തുടര്‍ന്ന് കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്.

ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ട്. വിമാനത്താവളം ഭാഗികമായി അടച്ചു. ആറ് മണി വരെ വിമാനങ്ങള്‍ ഇറങ്ങുന്നതില്‍ നിയന്ത്രണമുണ്ട്. ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും വഴിതിരിച്ചു വിട്ടു. എന്നാല്‍ ചെന്നൈയില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതില്‍ തടസമില്ല.

You might also like