കലിതുള്ളി മഴ : ആശങ്കയിൽ ചെന്നൈ നഗരം

0

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചക്രവാതചുഴി മുഖാന്തരം ഞായറാഴ്ച്ച മുതൽ ആരംഭിച്ച അതിശക്ത മഴ അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ചെന്നൈയിൽ 24 മണിക്കൂറിൽ 134.29 mm മഴയാണ് ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് സംസാരിക്കുകയും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. ഇതുവരെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) നാല് ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

ഒക്‌ടോബർ ഒന്നിനും നവംബർ ഏഴിനും ഇടയിൽ 334.64 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചതെന്നും, വടക്കുകിഴക്കൻ മൺസൂൺ കാലത്ത് ലഭിക്കുന്ന സാധാരണ മഴയേക്കാൾ 44 ശതമാനം കൂടുതലാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഞായറാഴ്ച പറഞ്ഞു.

You might also like