സ്വന്തം നാട്ടുകാരെ നെഞ്ചോടു ചേർത്ത് പിടിച്ച് പ്രവാസി വ്യവസായി. ആർ. ഹരികുമാർ .

0

സ്വന്തം നാട്ടുകാരെ നെഞ്ചോടു ചേർത്തു പിടിച്ചു പ്രവാസി വ്യവസായി. റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ആർ. ഹരികുമാർ  വീണ്ടും നന്മയുടെ പാതയിലൂടെ  വത്യസ്തനാകുന്നത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള  ആർ ഹരികുമാറിന്റെ  കല  ടൂറിസ്റ്റ് ഹോം അമ്പലപ്പുഴ വടക്ക് പഞ്ചയത്തിന്റെ ഡൊമിസിലറി കെയർ സെന്ററാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് .നീർകുന്നം സ്വദേശിയായ ഹരികുമാർ കോറോണയുടെ രണ്ടാം തരംഗത്തിൽ പലയിടത്തും ഓക്സിജൻ ക്ഷാമം അടക്കം നേരിടുന്നതായി വാർത്തകൾ  കണ്ടപ്പോഴാണ്  നാട്ടുകാർക്ക് സൗജന്യ കൊറോണ കൊറോണ ആശുപത്രി സജ്ജീകരിക്കാമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.

ഡൊമിസിലറി കെയർ സെന്റർ തുടങ്ങാൻ സ്ഥലം കണ്ടെത്തനാവാതെ  വിഷമിച്ചിരുന്ന പഞ്ചായത്ത് അധികൃതർ വാഗ്‌ദാനം സന്തോഷപൂർവം സ്വീകരിച്ചു.രോഗികൾക്ക് ഭക്ഷണമുൾപ്പെടെ ചിലവുകൾ വഹിക്കുന്നതും ഹരികുമാർ തന്നെ.60 ബെഡാണ് ആദ്യ ഘട്ടത്തിൽ സജ്ജീകരിക്കുന്നത്.ആവിശ്യമെങ്കിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കും.കോറോണയുടെ ഒന്നാം തരംഗത്തിൽ സ്വന്തം ജീവനക്കാർക്കും പ്രവാസികൾക്കുമായി നിരവധി ആശ്വാസ പദ്ധതികളുമായി ഹരികുമാർ രംഗത്ത് വന്നിരുന്നു.

You might also like