ഛത്തീസ്ഗഢില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

0

ഛത്തീസ്ഗഢില്‍ പ്രതിഷേധക്കാരായ ആദിവാസികള്‍ക്കിടയിലേക്ക് നടത്തിയ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ അശുതോശ് ഭരദ്വാജ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വെടിവെപ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഭവം നിഷേധിച്ച പൊലീസ് മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെച്ചതെന്ന് പറഞ്ഞു.

You might also like