മുഖ്യമന്ത്രി പിണറായി വിജയന്​ കോവിഡ്​; മെഡിക്കല്‍ കോളജിലേക്ക് മാറ്റി

0

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്​ കോവിഡ്​ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്​ രോഗലക്ഷണങ്ങളൊന്നും ​പ്രകടമല്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണക്ക്​​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിലായിരുന്ന മുഖ്യമന്ത്രിയെ വിശദ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഒരു മാസം മുമ്ബ് മുഖ്യമന്ത്രി കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2205 പേര്‍ ഇന്ന് രോഗമുക്തി നേടി.

You might also like