പുതുമുഖങ്ങള്‍ ഉണ്ടാകും; ഇ​പ്പോ​ഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല -പിണറായി

0 142

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും യു​വാ​ക്ക​ളു​ടെ കാ​ര്യം ആ​ലോ​ചി​ച്ച്‌​ തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​ല​വി​ലെ മ​ന്ത്രി​മാ​ര്‍ തു​ട​രു​മോ​യെ​ന്ന്​ വി​വി​ധ പാ​ര്‍​ട്ടി​ക​ള്‍ ആ​ലോ​ചി​ച്ചാ​ണ്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഈ ​ആ​ലോ​ച​ന ന​ട​ക്കാ​ന്‍ പോ​കു​ന്ന​തേ​യു​ള്ളൂ. ഇ​പ്പോ​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ പ്ര​വ​ചി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍ ആ​ര്‍​ക്കൊ​ക്കെ മ​ന്ത്രി​സ​ഭാ​പ്രാ​തി​നി​ധ്യം ഉ​ണ്ടാ​കു​മെ​ന്ന്​ താ​ന്‍ ഒ​റ്റ​ക്ക് പ​റ​യേ​ണ്ട കാ​ര്യ​മ​ല്ല. എ​ല്‍.​ഡി.​എ​ഫ് ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. എ​ല്‍.​ഡി.​എ​ഫ് ചേ​രു​ന്ന തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

എ​ത്ര മ​ന്ത്രി​മാ​ര്‍ ഉ​ണ്ടാ​കു​മെ​ന്ന​തും ക​ണ്ട​റി​യേ​ണ്ട​താ​ണ്. മ​ന്ത്രി​മാ​ര്‍ ഒ​ന്നി​ച്ച്‌​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​താ​ണ് ഇ​വി​ട​ത്തെ രീ​തി. കോ​വി​ഡിെന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​നി എ​ങ്ങ​നെ​യെ​ന്ന് നോ​ക്കാം. സ​ത്യ​പ്ര​തി​ജ്ഞ എ​ന്നാ​ണെ​ന്ന് എ​ല്‍.​ഡി.​എ​ഫ് ചേ​ര്‍​ന്ന്​ തീ​രു​മാ​നി​ക്ക​ണം. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​കും സ​ത്യ​പ്ര​തി​ജ്ഞ. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ‘ഇ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല, ആ​ലോ​ച​ന​യും തീ​രു​മാ​ന​വും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ’- എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

വോ​ട്ടെ​ടു​പ്പി​നി​ടെ എ​ന്‍.​എ​സ്.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ ആ​ഹ്വാ​ന​െ​ത്ത​യും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. അ​തി​രാ​വി​ലെ വോ​ട്ട്ചെ​യ്ത​ശേ​ഷം എ​ല്‍.​ഡി.​എ​ഫിെന്‍റ തു​ട​ര്‍​ഭ​ര​ണം പാ​ടി​ല്ലെ​ന്ന് വി​ര​ലു​യ​ര്‍​ത്തി പ​റ​യു​മ്ബോ​ള്‍ നി​ങ്ങ​ള്‍ വോ​ട്ട് ചെ​യ്യേ​ണ്ട​ത് എ​ല്‍.​ഡി.​എ​ഫി​നെ​തി​െ​ര​യാ​ണ് എ​ന്ന സ​ന്ദേ​ശം അ​ണി​ക​ള്‍​ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​വി​കാ​രം അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ക്ഷേ ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ത്തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്ത​ത്. എ​ല്ലാ​യി​ട​ത്തും ഒ​രേ വി​കാ​ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com