മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊച്ചിയില്‍ അന്തരിച്ചു.

0

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ്(41) കൊച്ചിയില്‍ അന്തരിച്ചു. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു അദ്ദേഹം. ന്യൂമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടിന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

You might also like