വടക്കന്‍ ചൈനയില്‍ മെത്രാനെയും ഏഴു വൈദികരെയും ഭരണകൂടം തടവിലാക്കി

0

 

 

ഹെനാന്‍: വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വത്തിക്കാന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സിന്‍സിയാംഗ് രൂപതയുടെ അധ്യക്ഷനും ഏഴു വൈദികരും ഭരണകൂടം തടവിലാക്കി. മതസംബന്ധമായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ബിഷപ്പ് ജോസഫ് സാംഗ് വെയ്‌സിനെയും വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അധികൃതര്‍ തടഞ്ഞുവെച്ചതിന് ഒരു ദിവസം ശേഷം മെയ് 21നാണ് സിന്‍സിയാംഗ് രൂപതയിലെ അറുപത്തിമൂന്നുകാരനായ ബിഷപ്പ് ജോസഫ് സാംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക വിശ്വാസികളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, ഭൂഗർഭ ദേവാലയത്തിലെ വൈദികരെ കുറ്റവാളികളാക്കുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്നു നിരീക്ഷിക്കപ്പെടുന്നു.

1936ലാണ് സിന്‍സിയാംഗ് രൂപത സ്ഥാപിതമായത്. സിന്‍സിയാംഗ് രൂപതയെ ചൈനീസ് അധികൃതര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. 1991-ല്‍ ജോസഫ് സാംഗ് വെയ്‌സു മെത്രാനായി അഭിഷിക്തനായി. ചൈനയുടെ അംഗീകാരമുള്ള കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ (സിസിപിഎ) എന്നിവ ബിഷപ്പ് ജോസഫിന്റെ നിയമനം അംഗീകരിച്ചിട്ടില്ല. വത്തിക്കാന്റെ അംഗീകാരമുള്ള ഭൂഗര്‍ഭസഭയെ തകര്‍ക്കാനായി നിരവധി കടുത്ത നിയമങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. 2018ല്‍ വത്തിക്കാന്‍ അംഗീകൃത ഭൂഗര്‍ഭ സഭയും ചൈനീസ് ഭരണകൂട അംഗീകാരമുള്ള കത്തോലിക്ക സഭയെയും തമ്മില്ലുള്ള ബന്ധം ഊഷ്മളമാക്കന്‍ ചൈന – വത്തിക്കാന്‍ കരാര്‍ രൂപവത്കരിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും ഭൂഗര്‍ഭ കത്തോലിക്ക സമൂഹം കടുത്ത മതപീഡനം നേരിടുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പ് ജോസഫ് സാംഗിന്റെ അറസ്റ്റ്.

You might also like