ചൈനയിൽ പാർട്ടി പ്ലീനം; നേതാക്കൾ മാറും, ഷി കരുത്തനാകും

0

ബെയ്ജിങ് ∙ ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിന് മൂന്നാംവട്ടവും പദവികളിൽ തുടരാനുള്ള ഭരണഘടനാ ഭേദഗതിക്ക് 4 ദിവസത്തെ കമ്യൂണിസ്റ്റ് പാർട്ടി പ്ലീനം അംഗീകാരം നൽകും. പാർട്ടിയുടെ നാന്നൂറോളം ഉന്നത നേതാക്കളാണ് അടുത്തവർഷം നടക്കുന്ന 20–ാം പാ‍ർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള യോഗത്തിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ള പുതിയ നേതൃത്വത്തെ പ്ലീനം കണ്ടെത്തും. ഷി ഒഴികെ എല്ലാ നേതാക്കളും മാറുമെന്നാണ് സൂചന.

You might also like