ചെറു സംഘങ്ങൾ ലോകം ഭരിക്കുന്ന കാലം കഴിഞ്ഞു; ജി-7 രാഷ്ട്രങ്ങള്‍ക്ക് താക്കീത്‌ നല്‍കി ചൈന

0

 

ലണ്ടൻ: രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങൾ ലോകത്തിന്റെ വിധി നിർണയിക്കുന്ന കാലം അസ്തമിച്ചതായി ചൈന. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തിൽ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ചൈനയുടെ ഈ പ്രസ്താവന.

ആഗോളപ്രശ്നങ്ങളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിർത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി എന്ന് ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവിച്ചു. വലുതോ ചെറുതോ, കരുത്തുള്ളതോ ശക്തി കുറഞ്ഞതോ, സമ്പന്നമോ ദരിദ്രമോ ഏതു വിധത്തിലുള്ള രാജ്യങ്ങളാകട്ടെ അവയ്ക്ക് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകാവൂ എന്നും ചൈന അറിയിച്ചു.

You might also like