ദില്ലിയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ചു നീക്കിയ സംഭവം; പള്ളി വികാരിയും പ്രതിനിധികളും മുഖ്യമന്ത്രിയെ കാണാന്‍ എത്തി

0

ദില്ലിയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ചു നീക്കിയ സംഭവത്തില്‍ പള്ളി വികാരിയും പ്രതിനിധികളും മുഖ്യമന്ത്രിയെ കാണാന്‍ എത്തി. ദില്ലി കേരളാ ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച.

അനധികൃത നിര്‍മാണം ആരോപിച്ച്‌ ബ്ലോക്ക് ഡെവലപ്പ്മെന്‍്റ് അതോറിറ്റിയാണ് അന്ധേരിയ മോഡിലെ പള്ളി കഴിഞ്ഞ ദിവസം പൊളിച്ചത്.

ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച്‌ പുറത്തെറിഞ്ഞതായി ആരോപണം ഉണ്ട്. അതേസമയം, പള്ളി പൊളിച്ചതില്‍ മലയാളികള്‍ അടക്കമുള്ള വിശ്വാസികള്‍ പ്രതിഷേധിച്ചു.

ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കള്‍ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച്‌ ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം പ്രാര്‍ത്ഥനാ യജ്ഞം നടത്തുകയാണ്.

ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ പറയുന്നത്. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.

You might also like