സാത്താന്‍ ആരാധകര്‍ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ കന്യാസ്ത്രീയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി

0 200

 

ക്യവേന്ന: കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ സാത്താനിക ആരാധനയ്ക്കായി ക്രൂരമായി കൊലപ്പെടുത്തിയ മരിയ ലൗറ മൈനൈറ്റി എന്ന കത്തോലിക്കാ സന്യാസിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മരിയ ലൗറ മരണം ഏറ്റുവാങ്ങിയതിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികദിനമായ ഇന്നലെ ജൂണ്‍ 6 ഞായറാഴ്ച ഉത്തര ഇറ്റലിയിലെ ക്യവേന്നയിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടന്നത്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെരാരോ മാര്‍പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് നടന്ന തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1939 ആഗസ്റ്റ് 20നു ഉത്തര ഇറ്റലിയിലെ തന്നെ കോമൊയ്ക്കടുത്തുള്ള കോളിക്കൊ എന്ന സ്ഥലത്ത് മരിയ ലൗറ മൈനൈറ്റിയുടെ ജനനം. സന്യാസിനിയാകാനുള്ള തന്‍റെ മോഹം വീട്ടുകാരെ അറിയിച്ച അവള്‍ അവരുടെ അനുവാദത്തോടെ കുരിശിന്റെ പുത്രികള്‍ എന്ന സന്ന്യാസിനിസമൂഹത്തില്‍ ചേരുകയും 1960-ല്‍ നിത്യവ്രതവാഗ്ദാനം ന‌ടത്തുകയും ചെയ്തു. റോമിലുള്‍പ്പെട വിവിധ സ്ഥലങ്ങളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയും ക്യവേന്നയില്‍, കരിശിന്‍റെ പുത്രികള്‍ സന്ന്യാസിനിസമൂഹത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2000-ല്‍ ആണ് ഇറ്റലിയിലെ ചിയാവന്നയിലുളള പാർക്കിൽ അറുപത് വയസുള്ള സിസ്റ്റർ മരിയ കൊല ചെയ്യപ്പെടുന്നത്.

You might also like
WP2Social Auto Publish Powered By : XYZScripts.com