ഛത്തീസ്ഗഡിൽ ക്രിസ്തീയ ആരാധനാമദ്ധ്യെ ബജറങ്ദൾ ആക്രമണം

0

ഛത്തീസ്‌ഗഢ്: ഛത്തീസ്ഗഡിൽ ക്രിസ്തീയ ആരാധനാമദ്ധ്യെ ബജറങ്ദൾ ആക്രമണം. ഇന്നലെ (7.11.2021) ഞായറാഴ്ച്ച രാവിലെയുള്ള ആരാധനാമദ്ധ്യെയാണ്‌ തീവൃഹിന്ദു സങ്കടനയായ ബജറങ്ദൾ പ്രവർത്തകരുടെ അതിക്രമം.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന അരാധനാലയത്തിലേക്ക്‌ അക്രമണകാരിയളായ ഒരു കൂട്ടം ബജറങ്ദൾ പ്രവർത്തകർ അതിക്രമിച്ചു കടക്കുകയും പാസ്റ്ററെയും വിശ്വാസികളേയും ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ആലയത്തിലെ ഉപകരണങ്ങൾക്ക്‌ വലിയ നാശം വിതക്കുകയും, ഒടുവിൽ പോകുന്നതിനു മുൻപായി സ്തോത്രകാഴ്ച പണവും മറ്റും അപഹരിച്ചുകൊണ്ട്‌ പോയി.

മതപരിവർത്തന നിരോധന നിയമങ്ങളെ ദുരുപയോഗം ചെയ്ത്‌ ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ നടക്കുന്ന നീചമായ അതിക്രമങ്ങളുടെ വലിയ നേർക്കാഴ്ച്ചയാണ്‌ ഈ സംഭവം.

You might also like