ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98 -മത് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98 -മത് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 2021 മാർച്ച് പതിനൊന്നു വ്യാഴം മുതൽ പതിമൂന്നു ശനി വരെ സീയോൻ കുന്നിൽ വെച്ച് നടക്കും. നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ തീം. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്യുന്ന ജനറൽ സ്റ്റേറ്റ് കൗൺസിലിനോടൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ എം മാമച്ചൻ എജുക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിബു എന്നിവർ നേതൃത്വം നൽകും.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സഭ ആസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കിയ പന്തലിൽ വെച്ചാണ് കൺവൻഷൻ നടക്കുന്നത്
പരിമിതമായ ആളുകൾക്ക് മാത്രമാണ് കൺവെൻഷൻ സ്ഥലത്തേക്ക് പ്രവേശനം ഉള്ളത്.

You might also like
WP2Social Auto Publish Powered By : XYZScripts.com