പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ഈ മാസം 28നകം മാര്‍ക്കുകള്‍ സമര്‍പ്പിക്കണമെന്ന് സി.ബി.എസ്.ഇ

0

പന്ത്രണ്ടാം ക്ലാസിലെ ഇന്‍റേണല്‍, പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 28വരെ സമയം നീട്ടിയതായി സി.ബി.എസ്.ഇ. ഇനിയും പൂര്‍ത്തിയാക്കാനുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈവ വോസി ആയാകും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുക. ഇന്‍റേണല്‍ പരീക്ഷ നടത്തേണ്ട വിഷയങ്ങളുടെ പട്ടിക സി.ബി.എസ്.ഇ സകൂളുകള്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇന്‍റേണല്‍ അസസ്മെന്‍റില്‍ തിയറിക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും പരമാവധി നല്‍കേണ്ട മാര്‍ക്ക് സംബന്ധിച്ചും ബോര്‍ഡ് നിര്‍ദേശം നല്‍കി.

You might also like