നൈജറിൽ ക്ലാസ് മുറിയിൽ തീപ്പിടിത്തം: 25 കുട്ടികൾക്ക് ദാരുണാന്ത്യം

0

നിയാമേ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ക്ലാസ് മുറിയിലുണ്ടായ തീപ്പിടിത്തത്തിൽ 25 കുട്ടികൾക്ക് ദാരുണാന്ത്യം . മാരാഡി മേഖലയിലെ സ്കൂളിൽ തിങ്കളാഴ്ച രാവിലെ ക്ലാസുകൾ നടക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. അഞ്ചും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഒട്ടേറെ കുട്ടികൾക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമല്ല.

You might also like