ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെ; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

0

തിരുവോണ നാളില്‍ മലയാളികള്‍ക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്ബാടുമുള്ള മലയാളികളാകെ ഓണത്തെ വരവേല്‍ക്കുകയാണ്.

പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു നല്ല നാളേകള്‍ക്കായി നമുക്കൊരുമിച്ച്‌ മുന്നേറാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം തിരുവോണ ദിനാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

You might also like