വിവാദ പരാമര്‍ശം: എം സി ജോസഫൈന്‍ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

0

 

തിരുവനന്തപുരം: വിവാദ പരാമര്‍ശവും തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും ഒടുവിൽ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ച് എം.സി ജോസഫൈന്‍. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈനോട് വിശദീകരണം തേടുകയായിരുന്നു.

പരമാര്‍ശം സംബന്ധിച്ചുള്ള വിശദീകരണം നല്‍കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പത്രക്കുറിപ്പിറക്കിയതു സംബന്ധിച്ചും വനിതാ കമ്മീഷൻ അധ്യക്ഷ വിശദമാക്കിയിരുന്നു. തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചു. ഇത്​ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു.

You might also like