ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ച സംഭവം; അനുശോചിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

0

കാനഡ: ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായി ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു. ‘അതിദാരുണമായ സംഭവത്തൽ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന് അഗാധമായ അനുശോചനം’ ജയശങ്കർ ട്വിറ്ററിൽ രേഖപ്പെടുത്തി. ഉത്തർപ്രദേശിലെ ഘാസിയാബാദ് സ്വദേശിയായ കാർത്തിക് വാസുദേവ് വ്യാഴാഴ്ചയാണ് വെടിയേറ്റ് മരിച്ചത്. കാനഡയിലെ ടൊറന്റോയിൽ ഷെർബോൺ സബ്‌വേ സ്‌റ്റേഷന് പുറത്ത് നടന്ന ആക്രമണത്തിൽ കാർത്തിക്കിന് വെടിയേൽക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെ പ്രതികളുമായി പോലീസ് ഏറ്റുമുട്ടുന്നതിനിടെയാണ് സംഭവം. തുടർന്ന് പ്രതികളുടെ തോക്കിൽ നിന്നാണ് കാർത്തിക്കിന് വെടിയേറ്റത്.

You might also like