സംഘര്‍ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ യുഎഇ

0

അബുദാബി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ യുഎഇ വിമാനക്കമ്ബനികള്‍. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തിഹാദും ഫ്ലൈ ദുബൈയും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കി.

ഞായറാഴ്‍ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതായാണ് ഫ്ലൈദുബൈയും അറിയിച്ചിരിക്കുന്നത്. ശനിയാഴ്‍ച രണ്ട് സര്‍വീസുകള്‍ നടത്തിയെങ്കിലും മറ്റ് സര്‍വീസുകളെല്ലാം അടുത്തയാഴ്‍ചയിലേക്ക് മാറ്റിയിട്ടുണ്ട്.

ടെല്‍അവീവിലേക്കുള്ള യാത്രാ, കാര്‍ഗോ വിമാനങ്ങള്‍ ഞായറാഴ്‍ച മുതല്‍ റദ്ദാക്കുന്നതായി അബുദാബിയിലെ ഇത്തിഹാദ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‍സൈറ്റിലൂടെ അറിയിച്ചു.

ഇസ്രയേലിലെ സ്ഥിതിഗതികള്‍ സൂക്ഷ്‍മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതരുമായും സെക്യൂരിറ്റി ഇന്റലിജന്‍സ് കേന്ദ്രങ്ങളുമായും നിരന്തര സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഇത്തിഹാദ് അറിയിച്ചിച്ചു.

അമേരിക്കന്‍, യൂറോപ്യന്‍ വിമാനക്കമ്ബനികളും നേരത്തെ സമാനമായ തീരുമാനമെടുത്തിരുന്നു.

You might also like