127മത് മാരാമണ്‍ കണ്‍വെന്‍ഷന് നാളെ തുടക്കമാകും

0

നാളെ മുതല്‍ പമ്പ തീരം സുവിശേ വാക്യങ്ങളാല്‍ നിറയും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 127 മത് മാരാമണ്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 5000 വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുക എന്ന് തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത 24 നോട് പറഞ്ഞു.
മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ 5000 പേരെയെങ്കിലും നേരിട്ടു പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് സഭ നേതൃത്വം ആവശ്യപെട്ടിട്ടുള്ളത്. അടുത്തയാഴ്ച നിലവില്‍ വരുന്ന കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ആളുകളുടെ എണ്ണം തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കണ്‍വെന്‍ഷന്‍ പരിപാടികള്‍ പൂര്‍ണമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും. കണ്‍വെന്‍ഷന്‍ ഈ മാസം 20 അവസാനിക്കും.

You might also like