മതം മാറിയുള്ള വിവാഹ രജിസ്‌ട്രേഷനില്‍ സര്‍ക്കാര്‍ ഇടപെടല്‍; അപേക്ഷ നിരസിച്ചാല്‍ നടപടി

0

മതമേലദ്ധ്യക്ഷന്റെ സാക്ഷ്യപത്രമില്ലെന്ന കാരണത്താല്‍ മതം മാറിയുള്ള വിവാഹ രജിസ്‌ട്രേഷന്‍ നിരസിക്കുന്ന തദ്ദേശസ്ഥാപന രജിസ്ട്രാര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കും.

അപേക്ഷക്കൊപ്പം ബന്ധപ്പെട്ട ഏതെങ്കിലും മതാധികാര കേന്ദ്രത്തില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റോ ,ഗസറ്റഡ് ഓഫീസര്‍, എം.പി, എം.എല്‍.എ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരില്‍ ആരെങ്കിലുമോ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ (ചട്ടം 9പ്രകാരമുള്ള അധികാരിക രേഖ) അടിസ്ഥാനത്തില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കുക.

 

You might also like