24 മണിക്കൂറിനിടെ രാജ്യത്ത് 3,29,942 പേര്‍ക്ക് കോവിഡ് ; 3876 മരണം

0

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,29,92,517 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3876 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ 1,90,27,304 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,56,082 പേര്‍ രോഗമുക്തി നേടി. രാജ്യത്തുടനീളം 37,15,221 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

You might also like