കോവിഡ് -19: കൂട്ടുവേലക്കാരുടെ കണ്ണീരൊപ്പാൻ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്

0

കോവിഡ് -19 പ്രതിസന്ധിക്കു മുമ്പിൽ കൂട്ടുവേലക്കാരുടെ കണ്ണീരൊപ്പാൻ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്. പന്ത്രണ്ട് ലക്ഷം രൂപയിലധികം ചെലവ് വരുന്ന ഈ പദ്ധതിയിൽ പാസ്റ്റർ നോബിൾ ജോൺ(കാനഡ), പാസ്റ്റർ ജോസഫ് വില്യംസ്(ന്യൂയോർക്ക്), പാസ്റ്റർ സാബു വർഗീസ് (ഹൂസ്റ്റൺ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), ബ്രദ റ്റിജു തോമസ് (കാനഡ) എന്നിവർ കൈകോർത്തു. ഒപ്പം ഐപിസി റോക്‌ലൻ, ഐപിസി ഹെബ്രോൻ ഒക്കലഹോമ, ഐപിസി ഹെബ്രോൻ ഡാളസ് എന്നീ സഭകളും ആത്മാർഥമായി സഹകരിച്ചു.

ആദ്യഘട്ടമായി 1200പാഴ്സനേജുകളിൽ ഭക്ഷ്യ ധാന്യങ്ങൾ എത്തും . മുന്നോട്ടുള്ള ഏത് സാഹചര്യത്തിലും കൂടുണ്ടാകുമെന്നും ഒരുമിച്ച് നിന്ന് ഈ വലിയ പ്രതിസന്ധിയെ തരണം ചെയ്യാനും കർത്തൃ ദാസൻ ആഹ്വാനം ചെയ്തു.

You might also like