കോവിഡ് വ്യാപനം; കര്‍ണാടകയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക്

0

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണ്ണാടക സര്‍ക്കാര്‍. എല്ലാവിധ കൂടിച്ചേരലുകള്‍ക്കും, യോഗങ്ങള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. 15 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍.

മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അധികൃതരുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ഉത്സവങ്ങള്‍, മത രാഷ്ട്രീയ പരിപാടികള്‍, പ്രതിഷേധങ്ങള്‍, റാലികള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്‌കൂളുകളും, കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുന്നത് തുടരും.

You might also like