കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവതി യു കെ യിൽ നിര്യാതയായി

0

 

 

ലണ്ടൻ : ഇക്കഴിഞ്ഞ 2021 ഫെബ്രുവരി മാസം യു കെ യിൽ നഴ്‌സായി ജോലിക്കെത്തിയ എറണാകുളം ജില്ലയിലെ പള്ളുരുത്തി കരുവേലിപടി സ്വദേശി ശ്രീ കാർത്തിക് സെൽവരാജിന്റെ ഭാര്യയും, എറണാകുളം പള്ളുരുത്തി കാലിയത്ത് ശ്രീ കെ സി ആന്റണിയുടെയും ശ്രീമതി ജെസ്സി ആന്റണിയുടെയും മകളുമായ ശ്രീമതി അജിത ആന്റണിയാണ് (31 വയസ്സ്) ജൂൺ 18 വെള്ളിയാഴ്ച്ച വെളുപ്പിന് സ്റ്റോക്ക് ഓൺ ട്രെന്റിക്കടുത്ത് ക്രൂവിൽ മരണമടഞ്ഞത്.

യു കെ യിൽ എത്തി ചില ദിവസങ്ങൾക്കുള്ളിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ നാല് മാസമായി ഗുരുതരാവസ്ഥയിൽ മാൻഞ്ചസ്റ്ററിലെ മാൻചെസ്റ്റർ ഫൌണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വിഥിൻഷോ ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരുന്നു. ജൂൺ 17 വ്യാഴാഴ്ച്ച രാത്രി പെട്ടന്ന് ആരോഗ്യസ്ഥിതി വഷളായി മരണമടയുകയായിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like