കോവിഡ് കേസുകള്‍ കുറഞ്ഞെന്ന് കരുതി അലംഭാവം അരുതെന്ന് കേന്ദ്രം

0

 

ന്യൂഡൽഹി: കോവിഡ് 19 കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രൊട്ടോക്കോൾ ഉറപ്പാക്കുന്നതിൽ അലംഭാവം കാണിക്കരുതെന്ന് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ലക്ഷണങ്ങൾ ബന്ധപ്പെട്ട അധികൃതർ നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല കത്തയച്ചു.

You might also like