2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 50 % ഡിസ്‌കൗണ്ട്; വന്‍വാഗ്ദാനവുമായി പബ്ബുകളും റെസ്റ്റോറന്റുകളും

0

 

ചണ്ഡീഗഢ്: കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വമ്പൻ ഡിസ്കൗണ്ടുമായി ഹരിയാണയിലെ പബ്ബുകളും റെസ്റ്റോറന്റുകളും. ഗുരുഗ്രാമിലെ നിരവധി പബ്ബുകളും റെസ്റ്റോറന്റുകളുമാണ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രത്യേക പരിഗണന നൽകാൻ തയ്യാറായിരിക്കുന്നത്.

സവിശേഷമായ ഒരു പ്രത്യേക പദ്ധതി പ്രകാരം, ഗുരുഗ്രാമിലെ സൈബർ സിറ്റിയിലെ റെസ്റ്റോറന്റുകളും പബ്ബുകളും കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് അൻപതു ശതമാനവും ഒരു കുത്തിവെപ്പ് എടുത്തവർക്ക് 25 ശതമാനവും ഡിസ്കൗണ്ട് നൽകും- ഒരു പബ് ആൻഡ് ബാർ ഡയറക്ടർ യുദ്ധ് വീർ സിങ് വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു. പ്രത്യേക ഓഫറുകൾ വ്യാപാരം കൂട്ടുമെന്ന് മാത്രമല്ല വാക്സിനെടുത്ത് സുരക്ഷ ഉറപ്പാക്കാൻ ഉപയോക്താക്കൾക്ക് പ്രചോദനവും ആകും ഡിസ്കൗണ്ട് ഓഫർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like
WP2Social Auto Publish Powered By : XYZScripts.com