കളക്ടറുടെ നിർദ്ദേശം തള്ളി; കോവിഡ് നിയന്ത്രണങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിൽ ഇന്ന് തെരഞ്ഞെടുപ്പ്

0

കോവിഡ് മാനദണ്ഡം നിലനിൽക്കേ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പൊതു പരിപാടികളും കൂടി ചേരലുകളും വിലക്കി കളക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ്. ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാൽ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കളക്ടർ വി സി യോട് നിർദ്ദേശിച്ചിരുന്നു. കളക്ടറുടെ നിർദ്ദേശം തള്ളിയാണ് സർവകലാശാല നടപടി. കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇന്നലെ മുതൽ കണ്ണൂർ ബി കാറ്റഗറിയിലേക്ക് മാറിയിരുന്നു.

You might also like