കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു, ഏപ്രില്‍ അവസാനം വരെ ഭാഗിക ലോക്ഡൗണ്‍

0

ചെന്നൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഏപ്രില്‍ 30 വരെയാണ് ഭാഗിക ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുകയും, മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളും കര്‍ശനമായി നടപ്പാക്കുകയും ചെയ്യും. അനുവദനീയമായ ആവശ്യങ്ങള്‍ ഒഴികെയുളള അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് തുടരും.

തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. അതേസമയം പ്രചാരണത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

You might also like