രാജ്യം കൊറോണയിൽ നിന്ന് അകലുന്നു; ശക്തമായി പ്രതിരോധിച്ച് ഇന്ത്യ; പ്രതിദിന രോഗികളുടെ മൂന്നിരട്ടിയോളം പേർ രോഗമുക്തി നേടി

0

ന്യൂഡൽഹി: രാജ്യത്തെ കൊറോണ കണക്കുകളിൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് അരലക്ഷത്തോളം രോഗികൾ മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 50,407 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 804 മരണവും കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,962 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് സുഖം പ്രാപിക്കുന്നവരുടെ ആകെ എണ്ണം 41.46 കോടിയായി. 97.17 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ആകെ മരണം അഞ്ച് ലക്ഷം കവിഞ്ഞു. 5,07,981 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 2020 മാർച്ചിലായിരുന്നു രാജ്യത്തെ ആദ്യ കൊറോണ മരണം.

You might also like