ന്യൂ സൗത്ത് വെയിൽസ് കാർഷിക മന്ത്രിക്ക് കൊവിഡ്

0

കൊവിഡ് സമ്പർക്കപ്പട്ടികയിലുള്ള ഇടം സന്ദർശിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർഷിക മന്ത്രി ആദം മാർഷലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
സിഡ്‌നിയിലെ പാഡിംഗ്ടണിലുള്ള ക്രിസ്റ്റോ പിസ ഇദ്ദേഹവും മൂന്ന് എംപി മാരും തിങ്കളാഴ്ച രാത്രി സന്ദർശിച്ചിരുന്നു. ബോണ്ടായ്‌ ക്ലസ്റ്ററിൽ വൈറസ്ബാധ സ്ഥിരീകരിച്ചയാൾ ഇവിടം സന്ദർശിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് ക്രിസ്റ്റോ പിസ റെസ്റ്റോറന്റിനെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രെവർ  ഖാൻ, സ്റ്റെഫ് കുക്ക്, ബെൻ ഫ്രാങ്ക്‌ളിൻ എന്നിവരാണ് ഐസൊലേറ്റ് ചെയ്യുന്ന എംപിമാർ.

മന്ത്രിക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും ചൊവ്വാഴ്ച രാത്രി മുതൽ ഐസൊലേഷനിലാണെന്നും അദ്ദേഹം 2GB റേഡിയോയോട് പറഞ്ഞു.
ഇദ്ദേഹത്തിന് പുറമെ ആരോഗ്യ മന്ത്രി ബ്രാഡ് ഹസ്സർഡും ഇപ്പോൾ ഐസോയലേഷനിലാണ്. കൊവിഡ്ബാധ സ്ഥിരീകരിച്ചയാളുമായി NSW പാർലമെന്റിൽ വച്ച് അടുത്ത സമ്പർക്കം പുലർത്തിയെന്ന് മനസിലാക്കിയതോടെയാണ് ബ്രാഡ് ഹസാഡ് സ്വയം ഐസൊലേറ്റ് ചെയ്യുന്നത്.
ഇദ്ദേഹം പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയനും ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റിനുമൊപ്പം ബുധനാഴ്ച രാവിലെ മാധ്യമ സമ്മേളനം നടത്തിയിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞു.

You might also like