രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; 48,698 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

0

 

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് (Covid 19) കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 48,698 പേർക്കാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെത്തേക്കാൾ 5.7 ശതമാനം കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകൾ. കൂടാതെ കോവിഡ് രോഗബാധ മൂലം 1183 പേർ മരണപ്പെട്ടതായും അറിയിച്ചിട്ടുണ്ട്.

You might also like