ആശുപത്രി ബില്ലടയ്ക്കാന്‍ വൈകി; കോവിഡ് ബാധിതന്‍റെ മൃതശരീരം വിട്ടു നല്‍കാതെ അധികൃതര്‍

0

കാ​ട്ടാ​ക്ക​ട: ആശുപത്രി ബില്ലടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളി​െന്‍റ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി വി​ട്ടു​ന​ല്‍​കി​യി​ല്ലെ​ന്ന് ആക്ഷേപം.

നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ബി​ല്ലാ​ണ് 16 ദി​വ​സ​ത്തെ ചി​കി​ത്സ​ക്ക്​ ല​ഭി​ച്ച​ത്. ബ​ന്ധു​ക്ക​ള്‍ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​ക്ക്​ പ​രാ​തി ന​ല്‍ക​തി​നെ തു​ട​ര്‍ന്ന് ബി​ല്‍ തു​ക ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ക്കി. ഈ ​തു​ക അ​ട​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ്​ മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത്.

കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച മ​രി​ച്ച ക​ര​മ​ന കൊ​ല്ല​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ എം.​ഷാ​ജ​ഹാ​െന്‍റ മൃ​ത​ദേ​ഹ​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പി​ടി​ച്ചു ​വെ​ച്ച​ത്. ക​ഴി​ഞ്ഞ 22നാ​ണ് ഷാ​ജ​ഹാ​നും ഭാ​ര്യ​യും മ​ക​നും ചി​കി​ത്സ തേ​ടി​യ​ത്. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് ഭാ​ര്യ​യും മ​ക​നും ആ​ശു​പ​ത്രി വി​ട്ടു. രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഷാ​ജ​ഹാ​നെ ഐ.​സി.​യു.​വി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മ​രി​ച്ചു. ഷാ​ജ​ഹാ​െന്‍റ ആ​ശു​പ​ത്രി ചെ​ല​വാ​യി 4,45,808 രൂ​പ​യു​ടെ ബി​ല്ലാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ​ത്. ശ​നി​യാ​ഴ്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ട​പെ​ട്ട് സ​ഹോ​ദ​ര​ന്‍ നി​സാ​ര്‍ ഡി.​എം.​ഒ​ക്ക്​ പ​രാ​തി ന​ല്‍​കി.

എ​ന്നാ​ല്‍ ആ​റ് ദി​വ​സം വെന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഷാ​ജ​ഹാ​നെ​ന്നും ഓ​ക്സി​ജ​ന്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യു​ള്ള ചി​കി​ത്സ​ക്ക്​ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച​തി​ലും കു​റ​ഞ്ഞ തു​ക മാ​ത്ര​മേ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ എ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കു​റ​ച്ചു​തു​ക​യേ കൈ​വ​ശ​മു​ള്ളൂ എ​ന്നും അ​ടു​ത്ത​ദി​വ​സം അ​ട​യ്ക്കാ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞ​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

You might also like