രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പുറത്തിറങ്ങാം; മരണം തടയാന്‍ രണ്ട് ഡോസ് വാക്സിന്‍ 95 ശതമാനം സഹായിക്കുമെന്ന് പഠനം

0

 

ന്യൂദല്‍ഹി: കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണം തടയാന്‍ രണ്ട് ഡോസ് വാക്സിന്‍ 95 ശതമാനം സഹായിക്കുമെന്ന് ഐസിഎംആര്‍- എന്‍ഐഇ പഠനം. ഒരു ഡോസ് വാക്സിന്‍ 82 ശതമാനം സുരക്ഷിതത്വം നല്‍കുന്നുവെന്നും പഠനം പറയുന്നു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സാംക്രമിക രോഗങ്ങളെ കുറിച്ച് പഠിക്കുന്ന ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പഠനം നടത്തിയത്. തമിഴ്നാട്ടിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനിടെ, കോവിഡ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പുറത്തിറങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

You might also like