മാനദണ്ഡം പാലിക്കാതെ കോവിഡ് രോഗിയുടെ സംസ്കാരച്ചടങ്ങ് : കേസെടുത്തു.

0

തൃശൂർ∙ മാനദണ്ഡം പാലിക്കാതെ കോവിഡ് രോഗിയുടെ സംസ്കാരച്ചടങ്ങ്. മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം ശക്തൻ ബസ് സ്റ്റാൻഡിനു സമീപമുള്ള പള്ളിയിൽ കുളിപ്പിച്ചു. ആരോഗ്യവകുപ്പ് ആംബുലന്‍സ് ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ വരവൂര്‍ സ്വദേശിനി ഖദീജ (53)  ഇന്നലെയാണ് മരിച്ചത്.

ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കും എതിരെ കേസെടുത്തു. നിരാശാജനകമായ കാര്യമെന്ന് തൃശൂര്‍ കലക്ടര്‍ എസ്. ഷാനവാസ് പ്രതികരിച്ചു. കടുത്ത നടപടിയെടുക്കും. മൃതദേഹം സര്‍ക്കാര്‍ സംസ്കരിക്കും. ബന്ധുക്കള്‍ക്ക് ഒപ്പം വരാെമന്നും എസ്. ഷാനവാസ് വ്യക്തമാക്കി.

You might also like