മൂ​ന്നാം ത​രം​ഗത്തിന് സാധ്യത ; ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് വർധിക്കുന്നു : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

0

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ങ്കി​ലും മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണിക്ക് സാധ്യതയെന്ന് ഡബ്ള്യു എച്ച് ഒ മേധാവി .

ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കെടുക്കുമ്പോൾ ര​ണ്ടു മാ​സ​ത്തി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി ഡ​ബ്യൂ​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നോ ഗ​ബ്രി​യേ​സ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യക്തമാക്കി .
You might also like