രാജ്യത്ത് കൂടുതൽ കോവിഡ് രോഗികൾ കേരളത്തിൽ

0

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ കേരളത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 10000 – ലേറെ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ മാത്രമാണ് പ്രതിദിനം പതിനായിരത്തിലേറെ രോ​ഗികളുള്ളത്. മഹാരാഷ്ട്രയും തമിഴ്നാടുമാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. രാജ്യത്ത് മറ്റിടങ്ങളിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ഈയവസ്ഥയുള്ളത്. വരുംദിവസങ്ങളിൽ കേരളത്തിലെ രോ​ഗികളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവാണ് പ്രതീക്ഷിക്കുന്നത്.

You might also like